കടയ്ക്കാവൂർ:വാക്സിൻ ചലഞ്ച് ഏറ്റെടുത്ത് സി.ഐ.ടി.യു ആറ്റിങ്ങൽ ഏരിയ കമ്മിറ്റി. അഞ്ചുതെങ്ങ് കയർ സംഘം 3000 രൂപയും മാമ്പളളി സി.ഐ.ടി.യു ചുമട്ടുതൊഴിലാളികൾ,അഞ്ചുതെങ്ങ് ഫെറോന വികാരി ഫാദർ ജസ്റ്റിൻ ജൂഡ്,വി.ശ്രീരാമൻ എന്നിവർ 1000 രൂപയും നൽകി. അഞ്ചുതെങ്ങ് സുരേന്ദ്രൻ,ആർ.ജറാൾഡ് ബി.എൻ.സൈജുരാജ്,ബി.ബേബി തുടങ്ങിയവർ പങ്കെടുത്തു.