വക്കം: വക്കം റൂറൽ ഹെൽത്ത് സെന്ററിൽ നടന്ന കൊവിഡ് ആന്റിജൻ പരിശോധനയിൽ 36 പേർക്ക് കൂടി രോഗം സ്ഥിരീകരിച്ചു. ഇതിൽ 21 പേർ വക്കം ഗ്രാമപഞ്ചായത്തിലും മറ്റുള്ളവർ പുറത്തുള്ളവരുമാണ്. 113 പേർക്ക് നടത്തിയ പരിശേധനയിലാണ് 36 പേർക്ക് പോസിറ്റീവായത്. ഇതോടെ വക്കത്ത് കൊവിഡ് ബാധിതരുടെ എണ്ണം 165.