may

കിളിമാനൂർ: എ.ഐ.ടി.യു.സി കിളിമാനൂർ മണ്ഡലത്തിന്റെ ആഭിമുഖ്യത്തിൽ മേയ് ദിനം ആചരിച്ചു. കൊവിഡ് നിയന്ത്രണങ്ങളുള്ളതിനാൽ മെയ്ദിന റാലി ഒഴിവാക്കിയിരുന്നു പരിപാടി. വിവിധ യൂണിറ്റ് കേന്ദ്രങ്ങളിൽ പതാക ഉയർത്തിയും മെയ് ദിന സന്ദേശം നൽകിയുമാണ് ആഘോഷം നടന്നത്. കിളിമാനൂർ പുതിയകാവ് ജംഗ്ഷനിൽ എ.ഐ.ടി.യു.സി മണ്ഡലം പ്രസിഡന്റ് ബി.എസ്.റെജി പതാക ഉയർത്തി മേയ് ദിനാചരണം ഉദ്ഘാടനം ചെയ്തു.

കടമ്പാട്ട് കോണത്ത് എ.ഐ.ടി.യു.സി മണ്ഡലം സെക്രട്ടറി ടി.എ.ഉദയകുമാർ കിളിമാനൂർ ടൗണിൽ സപ്ലൈകോ എംപ്ലോയീസ് യൂണിയൻ ജില്ലാ സെക്രട്ടറി എം.മനോജ് ,കമുകിൻ കുഴിയിൽ എസ്.സത്യശീലൻ,കാരേറ്റ് ജംഗ്ഷനിൽ കെ. മുരളി,വെള്ളല്ലൂരിൽ കെ.ശശിധരൻ, കല്ലമ്പലത്ത് ഗോപാലകൃഷ്ണ കുറുപ്പ്, ചൂട്ടയിൽ എസ്. ധനപാലൻ നായർ, നെല്ലിക്കാട് മഞ്ജുഷ ഉദയകുമാർ,സരള ജംഗ്ഷനിൽ യു.എസ്.സുജിത്ത്, പാപ്പാല യിൽ പുഷ്പരാജനും, തൊളിക്കുഴിയിൽ വാസുദേവൻ ആശാരിയും, കണ്ണാട്ടു കോണം ഫാക്ടറി ജംഗ്ഷനിൽ പ്രസീതയും,കാട്ടു ചന്തയിൽ പേരൂർ ബാബു,നഗരൂരിൽ നഗരൂർ രതീഷ്, മണലേത്ത് പച്ചയിൽ ഷാജി, പനപ്പാംകുന്നിൽ ശശിധരൻ നായർ എന്നിവർ പതാക ഉയർത്തി.