ബാലരാമപുരം:ബാലരാമപുരം പഞ്ചായത്തിൽ കൊവിഡ് രോഗികൾക്ക് ക്വാറന്റീൻ സൗകര്യമൊരുക്കി ഡൊമിസിലറി കെയർ സെന്റെർ പ്രവർത്തനം തുടങ്ങി.ഇടമനക്കുഴി തനിമ ഹാൻഡ്ലൂം സെന്റെറിൽ ഇന്നലെയാണ് കൊവിഡ് കെയർ സെന്റെറിന്റെ പ്രവർത്തം ആരംഭിച്ചത്.ഇവിടെ 20 കിടക്കകൾ സജ്ജമായിട്ടുണ്ട്.വരും ദിവസങ്ങളിൽ മുപ്പതെ പേരെ പാർപ്പിക്കാനുള്ള സൗകര്യമൊരുക്കുമെന്ന് പഞ്ചായത്ത് അറിയിച്ചു.ഇന്നലെ രണ്ട് രോഗികളെയാണ് കൊവിഡ് കെയർ സെന്റെറിലേക്ക് മാറ്റിയത്.വീടിന് സമാനമായ അന്തരീക്ഷം തന്നെയാണ് തനിമയിലുമുണ്ടാവുകയെന്ന് പഞ്ചായത്ത് പ്രസിഡന്റ് വി.മോഹനൻ പറഞ്ഞു.കഫേ കുടുംബശ്രീയാണ് രോഗികൾക്ക് വേണ്ട ഭക്ഷണമെത്തിക്കുന്നത്.തനിമക്ക് സമീപം ബഡ്സ് സ്കൂളിൽ താമസ സൗകര്യമൊരുക്കി നാല് വോളന്റിയേഴ്സിനെയും കൊവിഡ് രോഗികളെ സഹായിക്കാൻ നിയോഗിച്ചിട്ടുണ്ട്.ഗർഭിണികളുള്ള വീടുകളിൽ കൊവിഡ് ബാധിച്ചവർക്ക് തനിമ കൊവിഡ് കെയർ സെന്റെറിന്റെ ക്വാറന്റീനിൽ കഴിയാനുള്ള സഹായം തേടാം.