മലയിൻകീഴ്: നേമം ബ്ലോക്ക് പഞ്ചായത്ത് സ്ഥിരംസമിതി അദ്ധ്യക്ഷയും സി.പി.എം നേതാവുമായ ശാന്താപ്രഭാകരന്റെ നാലരപ്പവന്റെ സ്വർണമാല പൊട്ടിച്ചെടുത്ത കേസിലെ പ്രതി മണക്കാട് കണ്ണാത്ത്മുക്ക് വയലിൽ വീട്ടിൽ സെയ്‌തലിയെ (42) മാറനല്ലൂർ പൊലീസ് അറസ്റ്റുചെയ്‌തു. കല്ലടിമുഖം ഗവ.ഫ്ലാറ്റ് 67ൽ നിന്നാണ് ഇയാൾ പിടിയിലായത്.
ഇക്കഴിഞ്ഞ 21ന് ബ്ലോക്ക് പഞ്ചായത്ത് മീറ്റിംഗ് കഴിഞ്ഞ് വൈകിട്ട് 6.30ഓടെ ബസിറങ്ങി വീട്ടിലേക്ക് നടന്നുപോകുമ്പോൾ പിന്നാലെ ബൈക്കിലെത്തിയ സെയ്‌തലി മാല പൊട്ടിച്ചെടുക്കുകയായിരു