പോത്തൻകോട്: മാദ്ധ്യമ പ്രവർത്തകരുടെ നേതൃത്വത്തിൽ തിരുവനന്തപുരം മെഡിക്കൽ കോളേജിലെ ബ്ലഡ് ബാങ്കിന്റെ സഹകരണത്തോടെ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു. കെ.ജെ.യു തിരുവനന്തപുരം മുൻ ജില്ലാ സെക്രട്ടറി പി. സുരേഷ്ബാബു രക്തദാനം നടത്തി ക്യാമ്പ് ഉദ്ഘാടനം ചെയ്തു. വനിതാ മാദ്ധ്യമ പ്രവർത്തകർ ഉൾപ്പെടെ നിരവധി പേർ രക്തം ദാനം ചെയ്തു. കേരള ജേർണലിസ്റ്റ് യൂണിയൻ 21 -ാം സ്ഥാപക ദിനത്തോടനുബന്ധിച്ച് മേയ് ഒന്ന് മുതൽ മൂന്ന് വരെ സംസ്ഥാന വ്യാപകമായി രക്തദാന ക്യാമ്പ് സംഘടിപ്പിക്കാൻ സംസ്ഥാന കമ്മിറ്റി ആഹ്വനം ചെയ്തിരുന്നു. കൊവിഡ് പശ്ചാത്തലത്തിൽ രക്തബാങ്കുകളിൽ നേരിടുന്ന രക്തക്ഷാമം പരിഹരിക്കണമെന്ന മുഖ്യമന്ത്രിയുടെ അഭ്യർത്ഥന പരിഗണിച്ചാണ് സംഘടനയുടെ സ്ഥാപക ദിനാഘോഷം വേറിട്ട രീതിയിൽ നടത്തുന്നതെന്ന് സംസ്ഥാന ഭാരവാഹികൾ പറഞ്ഞു.