തിരുവനന്തപുരം: ജില്ലയിൽ നിയന്ത്രണങ്ങൾ കടുപ്പിച്ചിട്ടും രോഗവ്യാപനം ശമനമില്ലാതെ തുടരുന്നു.തുടർച്ചയായ മൂന്നാം ദിനവും മൂവായിരം പേർക്ക് മുകളിൽ കൊവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തു.10586 പേർക്കാണ് മൂന്ന് ദിവസത്തിനിടെ കൊവിഡ് ബാധിച്ചത്.ഇന്നലെ 3,111 പേർക്ക് രോഗം ബാധിച്ചപ്പോൾ 1,719 പേരാണ് രോഗമുക്തരായത്. 26,313 പേരാണ് നിലവിൽ രോഗം സ്ഥിരീകരിച്ച് ചികിത്സയിൽ കഴിയുന്നത്. ജില്ലയിലെ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 22.3 ശതമാനമാണ്. ഇന്നലെരോഗം സ്ഥിരീകരിച്ചവരിൽ 2,911 പേർക്കു സമ്പർക്കത്തിലൂടെയാണ് രോഗബാധയുണ്ടായത്. ഇതിൽ 9 പേർ ആരോഗ്യ പ്രവർത്തകരാണ്. ജില്ലയിൽ പുതുതായി 5,955 പേരെക്കൂടി നിരീക്ഷണത്തിലാക്കിയതോടെ കൊവിഡുമായി ബന്ധപ്പെട്ടു ജില്ലയിൽ നിരീക്ഷണത്തിലുള്ളവരുടെ ആകെ എണ്ണം 70,481 ആയി.
കണ്ടെയ്ൻമെന്റ് സോൺ
കൊവിഡ് രോഗവ്യാപനം നിയന്ത്രണമാക്കുന്നതിന്റെ ഭാഗമായി തിരുവനന്തപുരം കോർപ്പറേഷനിലെ ചന്തവിള, പുന്നയ്ക്കാമുഗൾ, നെട്ടയം, കൊടുങ്ങന്നൂർ, തിരുമല, കരകുളം ഗ്രാമപഞ്ചായത്തിലെ കിഴക്കേല, മുടി ശാസ്താംകോട്, ആറാംകല്ല്, മുക്കോല, കല്ലയം, കടയ്ക്കാവൂർ ഗ്രാമപഞ്ചായത്തിലെ കീഴാറ്റിങ്ങൽ, വിളയിൽമൂല, ശാസ്താംനട, തിനവിള, തെക്കുംഭാഗം, നിലയ്ക്കാമുക്ക്, ഭജനമഠം, മണനാക്ക്, പുളിമാത്ത് ഗ്രാമപഞ്ചായത്തിലെ പെടിക്കുളം, പൊരുന്തമൺ, അഴൂർ ഗ്രാമപഞ്ചായത്തിലെ നാലുമുക്ക്,ചിലമ്പിൽ, പെരുങ്ങുഴി ജംഗ്ഷൻ എന്നീ പ്രദേശങ്ങളെ കണ്ടെയ്ൻമെന്റ് സോണായും തിരുവനന്തപുരം കോർപ്പറേഷനിലെ വലിയവിള കുന്നംപാറ പ്രദേശം, കാച്ചാണി മൂന്നാമൂട് പ്രദേശം എന്നിവയെ മൈക്രോ കണ്ടെയ്ൻമെന്റ് സോണായും ജില്ലാ കളക്ടർ ഡോ. നവ്‌ജ്യോത് ഖോസ പ്രഖ്യാപിച്ചു.
1ന്-3,111
30ന്-3535
29ന്-3940