kovalam

കോവളം: കൊവിഡ് പടർന്നു പിടിക്കുന്ന സാഹചര്യത്തിൽ ഗുരുതരാവസ്ഥയിലല്ലാത്ത രോഗികൾക്കായുള്ള കൊവിഡ് ഫസ്റ്റ് ലൈൻ ട്രീറ്റ്‌മെന്റ് സെന്റർ വെങ്ങാനൂരിൽ തുടങ്ങി. നഗരസഭയുടെ വെങ്ങാനൂർ, മുല്ലൂർ വാർഡുകളിൽ രോഗികളുടെ എണ്ണം വർദ്ധിച്ചതോടെയാണ് കൊവിഡ് ഫസ്റ്റ് ലൈൻ ട്രീറ്റ്‌മെന്റ് സെന്റർ അടിയന്തിരമായി തുടങ്ങിയത്. വെങ്ങാനൂർ നീലകേശി ആഡിറ്റോറിയത്തിൽ നാല്പത് കിടക്കകളോടുകൂടിയ താത്കാലിക ആശുപത്രിയാണ് സജ്ജമാക്കുന്നത്. ഇതോടൊപ്പം രോഗികളുമായി സമ്പർക്കമുണ്ടാവുകയും,​ വീടുകളിൽ നിരീക്ഷണത്തിലിരിക്കാൻ സൗകര്യമില്ലാത്തവർക്കായി വിഴിഞ്ഞം എസ്.എഫ്.എസ് സ്‌കൂളിൽ താത്കാലിക താമസസ്ഥലവും ഒരുക്കിയിട്ടുണ്ട്.നിരീക്ഷണത്തിനായി ആരോഗ്യ വകുപ്പ് ജീവനക്കാരുണ്ടാകും. രോഗികളുടെ എണ്ണം ക്രമാതീതമായി വർദ്ധിച്ചതിനെ തുടർന്ന് നിരോധനാജ്ഞ പ്രഖ്യാപിച്ച കോട്ടുകാൽ പഞ്ചായത്തിൽ ആർ.ടി.പി സി.ആർ ടെസ്റ്റ് നടത്തിയതിൽ 50 പേർ ഒരുമിച്ച് പോസിറ്റീവായതും അധികൃതരെ അങ്കലാപ്പിലാക്കി. ഇവിടെയും ഫസ്റ്റ് ലൈൻ ട്രീറ്റമെന്റ് സെന്റർ ഒരുക്കാനുള്ള തീരുമാനത്തിലാണ് അധികൃതർ