ആറ്റിങ്ങൽ : കൊവിഡ് വ്യാപനത്തിന്റെ ഭാഗമായി രണ്ടാംഘട്ട കൊവിഡ് പ്രതിരോധപ്രവർത്തനങ്ങൾക്കുവേണ്ടി മണമ്പൂർ നാലാം വാർഡിൽ പന്തടിവിള ജംഗ്‌ഷനു സമീപം സേവാഭാരതി ഹെൽപ് ഡസ്ക് രാഷ്ട്രീയ സ്വയം സേവക സംഘം ആറ്റിങ്ങൽ ഘണ്ട് സംഘ ചാലക് രാജേന്ദ്രൻ ഉദ്‌ഘാടനം നിർവഹിച്ചു. പ്രതിരോധ പ്രവർത്തനങ്ങളിൽ സജീവമായി പ്രവർത്തിക്കുന്ന ആശാവർക്കർമാരായ ജസ്റ്റി, ലളിതാമ്പിക എന്നിവരെ വാർഡ് മെമ്പർ നിമ്മി അനിരുദ്ധൻ ആദരിച്ചു. താലൂക്ക് സേവ പ്രമുഖ് വിനോഷ്, സേവ പ്രവർത്തകരായ സാജൻ അനിൽ, ശ്യാം, അഭിറം എന്നിവർ പ്രതിരോധ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകിവരുന്നു.