pinarayi

തിരുവനന്തപുരം: വോട്ടെണ്ണൽ ദിനമായ ഇന്ന് യാതൊരു വിധത്തിലുളള ആഘോഷ പ്രകടനവും കൂടിച്ചേരലും അനുവദിക്കുകയില്ലെന്ന കർശനവിലക്ക് ഓർമ്മിപ്പിച്ച

മുഖ്യമന്ത്രി പിണറായി വിജയൻ, വോട്ടർമാരെ നേരിട്ട് കണ്ട് നന്ദി പറയുന്ന പതിവ് സ്ഥാനാർത്ഥികൾ ഒഴിവാക്കണമെന്നും അഭ്യർത്ഥിച്ചു. വോട്ടെണ്ണൽ കേന്ദ്രങ്ങളിൽ ചുമതലപ്പെട്ടവരൊഴികെ ആരും പോകേണ്ടതില്ല.
തിരഞ്ഞെടുക്കപ്പെടുന്നവർക്ക് സമൂഹ മാദ്ധ്യമങ്ങളിലൂടെ വോട്ടർമാരെ അഭിസംബോധന ചെയ്യാവുന്നതാണ്. കൊവിഡ് പ്രതിരോധത്തിൽ സർവ്വാത്മനാ പങ്കെടുക്കുന്നതും സഹകരിക്കുന്നതുമാണ് ജനങ്ങളോടുള്ള യഥാർത്ഥ നന്ദി പ്രകടനം. ജനകീയ പ്രതിരോധത്തിലൂടെ കൊവിഡിന് അതിജീവിക്കാനാണ് ശ്രമിക്കുന്നത്. ഇക്കാര്യത്തിൽ മാദ്ധ്യമങ്ങളുടെ സഹകരണവും മുഖ്യമന്ത്രി അഭ്യർത്ഥിച്ചു.

 നാ​ളെ​ ​സ​ത്യ​പ്ര​തി​ജ്ഞ മാ​ദ്ധ്യ​മ​ങ്ങ​ളു​ടെ ഭാവന

തി​രു​വ​ന​ന്ത​പു​രം​:​ ​തി​ങ്ക​ളാ​ഴ്ച​ ​സ​ത്യ​പ്ര​തി​ജ്ഞ​ ​ചെ​യ്യാ​നു​ള്ള​ ​ഒ​രു​ക്ക​ങ്ങ​ൾ​ ​ന​ട​ത്താ​ൻ​ ​താ​ൻ​ ​നി​ർ​ദേ​ശി​ച്ച​താ​യി​ ​വ​ന്ന​ ​വാ​ർ​ത്ത​ ​മാ​ദ്ധ്യ​മ​ങ്ങ​ളു​ടെ​ ​ഭാ​വ​ന​സൃ​ഷ്ടി​യാ​ണെ​ന്ന് ​മു​ഖ്യ​മ​ന്ത്രി​ ​പി​ണ​റാ​യി​ ​വി​ജ​യ​ൻ​ ​പ​റ​ഞ്ഞു.​ ​ഞ​ങ്ങ​ൾ​ ​അ​തി​നെ​പ്പ​റ്റി​ ​ആലോചി​ച്ചി​ട്ടി​ല്ല.​ ​തു​ട​ർ​ഭ​ര​ണ​ത്തെ​പ്പ​റ്റി​ ​സം​ശ​യം​ ​വേ​ണ്ടെ​ന്നും​ ​കാ​ണാ​ൻ​ ​പോ​കു​ന്ന​പൂ​ര​മ​ല്ലേ​ ​എ​ന്നും​ ​മു​ഖ്യ​മ​ന്ത്രി​ ​പ​റ​ഞ്ഞു. ഇ​ന്ന​ല​ത്തെ​ ​കൊ​വി​ഡ് ​നി​യ​ന്ത്ര​ണം​ ​ഇ​ന്നും​ ​തു​ട​രും.​ ​