പൂവച്ചൽ:പൂവച്ചൽ പൊന്നെടുത്ത കുഴി പ്രിയദർശിനി ഗ്രന്ഥശാലയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച കൊവിഡ് വാക്സിനേഷൻ ഹെൽപ്പ് ഡെസ്ക് കാട്ടാക്കട താലൂക്ക് ലൈബ്രറി കൗൺസിൽ സെക്രട്ടറി ബി.രാജഗോപാൽ ഉദ്ഘാടനം ചെയ്തു.ഗ്രന്ഥശാല പ്രസിഡന്റ് സി.ശ്രീധരൻ അദ്ധ്യക്ഷത വഹിച്ചു.സെക്രട്ടറി വി.യു.രഞ്ജിത്ത്,ലൈബ്രേറിയൻ ഷൈലജ ദാസ്,യൂത്ത് ക്ലബ് സെക്രട്ടറി ലിജോസൂരി,ലിജു പുതുവൽ എന്നിവർ രജിസ്ടേഷൻ നടപടികൾക്ക് നേതൃത്വം നൽകി.