ആറ്റിങ്ങൽ:ഇടിമിലേറ്റ് മരം പിളർന്ന് വീണ് വീട് തകർന്ന് കുട്ടിക്ക് പരിക്ക്.മുദാക്കൽ വാസുദേവപുരം ബിജുനിവാസിൽ ബിജുവിന്റെ മകൾ വിസ്മയബിജുവിനെയാണ് (10) പൊള്ളലേറ്റ് തിരുവനന്തപുരം എസ്.എ.ടി.ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.വെള്ളിയാഴ്ച വൈകിട്ട് നാല് മണിയോടെയുണ്ടായ ശക്തമായ മിന്നലിൽ വീടിന് സമീപത്തെ അക്കേഷ്യമരം രണ്ടായി പിളരുകയും ഒരുഭാഗം വീടിന്റെ മുകളിൽ വീഴുകയമായിരുന്നു.ഈ സമയത്താണ് വാതിലിന് സമീപം നിന്ന വിസ്മയയ്ക്ക് പരിക്കേറ്റത്.അപകടത്തിൽ വീടിന്റെ അടുക്കളഭാഗം പൂർണമായി തകർന്നു.