നെയ്യാറ്റിൻകര:വ്യാജതൊഴിൽ തട്ടിപ്പ് കേസിൽ അറസ്റ്റിലായ സരിത എസ്. നായരെ അവരുടെ മലയിൻകീഴിലെ വീട്ടിലെത്തിച്ച് പൊലീസ് തെളിവെടുത്തു. എന്നാൽ തട്ടിപ്പ് സംബന്ധിച്ച് രേഖകളൊന്നും കണ്ടെത്താനായില്ല. പരാതിക്കാർക്ക് നൽകിയ വ്യാജ സർട്ടിഫിക്കറ്റുകളുടെ ഉറവിടം കണ്ടെത്തുന്നതിന് വേണ്ടിയായിരുന്നു തെളിവെടുപ്പ് നടത്തിയത്. കസ്റ്റഡി സമയം തിങ്കളാഴ്ച ഉച്ചവരെയുണ്ടായിരുന്നെങ്കിലും തെളിവെടുപ്പ് പൂർത്തിയായതിനാൽ ഇന്നലെ വൈകിട്ട് തന്നെ സരിതയെ വീണ്ടും കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. രണ്ട് ദിവസം മുമ്പാണ് സരിതയെ നെയ്യാറ്റിൻകര പൊലീസ് കസ്റ്റഡിയിൽ വാങ്ങിയത്