തിരുവനന്തപുരം: രണ്ടാം പിണറായി വിജയൻ മന്ത്രിസഭ നാളെ സത്യപ്രതിജ്ഞ ചെയ്യുമെന്ന് ഇന്നലെ പ്രമുഖ ഇംഗ്ലീഷ് മാദ്ധ്യമം റിപ്പോർട്ട് ചെയ്തത് സമൂഹമാദ്ധ്യമങ്ങളിൽ ചർച്ചയായി.
പൊതുഭരണവകുപ്പിന് തയാറെടുപ്പിനായി മുഖ്യമന്ത്രി നിർദ്ദേശം നൽകിയെന്നും വാർത്തയിലുണ്ട്.
യഥാർത്ഥത്തിൽ, ഏതു മുന്നണി വിജയിച്ചാലും നടപടിക്രമങ്ങൾ പൂർത്തിയാക്കാൻ സമയമെടുക്കും.ഔദ്യോഗിക വിജ്ഞാപനം ഇറങ്ങണം. നിലവിലെ മന്ത്രിസഭ ഗവർണർക്ക് രാജി സമർപ്പിക്കണം. സത്യപ്രതിജ്ഞാ നടപടികൾ സ്വീകരിക്കേണ്ടത് സെക്രട്ടേറിയറ്റ് നിയമവകുപ്പിന് കീഴിലെ പാർലമെന്ററി കാര്യ വിഭാഗത്തിലാണ്.
ജയിക്കുന്ന മുന്നണിയുടെ നിയമസഭാകക്ഷി നേതാവിനെ പാർട്ടിയും മുന്നണിയും യോഗം ചേർന്ന് തിരഞ്ഞെടുക്കണം. മന്ത്രിസഭാരൂപീകരണത്തിന് അവകാശവാദവുമായി ഗവർണറെ സമീപിക്കണം. സി.പി.എം സംസ്ഥാന സെക്രട്ടേറിയറ്റ് യോഗം നിശ്ചയിച്ചിരിക്കുന്നത് തന്നെ നാലാം തീയതിയാണ്.