തിരുവനന്തപുരം:കൊവിഡ് ഭീകരത വർദ്ധിക്കുന്ന ഘട്ടത്തിൽ ജനങ്ങളുടെ സാമ്പത്തിക സുരക്ഷയ്ക്കായി സക്കാത്ത് സംവിധാനത്തെ പ്രയോജനപ്പെടുത്തണമെന്ന് കേരള മുസ്ലിം ജമാഅത്ത് കൗൺസിൽ ആഹ്വാനം ചെയ്തു. ജമാഅത്ത് കൗൺസിൽ സംസ്ഥാന കമ്മിറ്റി ഓൺലൈനായി സംഘടിപ്പിച്ച സക്കാത്ത് കാമ്പെയിൻ കേരള മുസ്ലിം ജമാ അത്ത് കൗൺസിൽ സംസ്ഥാന പ്രസിഡന്റ് കരമന ബയാർ ഉദ്ഘാടനം ചെയ്തു.സംസ്ഥാന സെക്രട്ടറി കെ.എം. ഹാരിസ് കോതമംഗലം അദ്ധ്യക്ഷത വഹിച്ചു.എ.എം ഹാരിസ് തൃശൂർ,വിഴിഞ്ഞം ഹനീഫ്,സലീം പൊൻകുന്നം കോട്ടയം, ബഷീർ തേനമാക്കൽ,മുഹമ്മദ് ബഷീർ ബാബു തുടങ്ങിയവർ സംസാരിച്ചു.ഇമാം ബാധറുദ്ധീൻ മൗലവി പ്രാർത്ഥന നടത്തി.