തിരുവനന്തപുരം:വോട്ടെണ്ണലിന്റെ പശ്ചാത്തലത്തിൽ ചൊവ്വാഴ്ച വരെ ജനങ്ങൾ കൂട്ടം കൂടുന്നതും പ്രകടനം നടത്തുന്നതും ഹൈക്കോടതി വിലക്കിയ സാഹചര്യത്തിൽ നിർദ്ദേശങ്ങൾ കർശനമായി പാലിക്കാൻ ഡി.ജി.പി ലോക്നാഥ് ബെഹ്റ ജില്ലാ പാെലീസ് മേധാവിമാരോടാവശ്യപ്പെട്ടു. ജില്ലാ മേധാവിമാർ ഉൾപ്പെടെയുളള ഫീൽഡ് ഓഫീസർമാർ ഇന്ന് മുതൽ നടപടികൾക്ക് നേരിട്ട് നേതൃത്വം നൽകും. പ്രശ്നബാധിത പ്രദേശങ്ങളിൽ ജില്ലാമേധാവിമാർ പ്രത്യേക ശ്രദ്ധ പതിപ്പിക്കും. ആവശ്യമായ മുൻകരുതൽ നടപടികൾ സ്വീകരിക്കാനും നിർദ്ദേശമുണ്ട്. പ്രധാന സ്ഥലങ്ങളിൽ പൊലീസിന്റെ അർബൻ കമാന്റോ വിഭാഗത്തിന്റെ സേവനം ലഭ്യമാക്കാൻ ഭീകര വിരുദ്ധ സ്‌ക്വാഡ് ഡി.ഐ.ജി ക്ക് നിർദ്ദേശം നൽകി.