പോത്തൻകോട്:ആയുർവേദ ആശുപത്രിയിലെ ഡോക്ടർക്ക് കൊവിഡ് സ്ഥിരീകരിച്ചതിനെ തുടർന്ന് പോത്തൻകോട് ഗ്രാമ പഞ്ചായത്ത് ഓഫീസിനോടു ചേർന്ന് പ്രവർത്തിക്കുന്ന സർക്കാർ ആയുർവേദ ആശുപത്രി പൂട്ടി.ഇതേ തുടർന്ന് കിടത്തി ചികിത്സ നടത്തിവന്ന രോഗികളെ ക്വാറന്റൈൻ സൗകര്യമുള്ള മറ്റൊരു ആശുപത്രിയിലേക്ക് മാറ്റി.ഇവിടത്തെ മറ്റ് ജീവനക്കാരും ക്വാറന്റൈനിലായി.