ulghadanam-cheyyunnu

കല്ലമ്പലം: കൊവിഡ് വ്യാപനം തീവ്രമായതിനെ തുടർന്ന് മടവൂർ പഞ്ചായത്തിൽ നിരോധനാജ്ഞ പ്രഖ്യാപിച്ചതിനെ തുടർന്ന് പ്രതിരോധ പ്രവർത്തനങ്ങളിൽ ശ്രദ്ധേയമായ ഇടപെടലുമായി മടവൂർ സർവീസ് സഹകരണ ബാങ്ക്. ബാങ്കിന്റെ നേതൃത്വത്തിൽ 25 അംഗ സന്നദ്ധ സേന രൂപീകരിച്ചു. ബാങ്കിന്റെ നേതൃത്വത്തിൽ ക്ലോറിനേഷനും പമ്പും വാങ്ങി നൽകി. സന്നദ്ധ സേനയുടെ നേതൃത്വത്തിൽ പഞ്ചായത്തിലെ മുഴുവൻ വാർഡുകളും അണുനശീകരണം നടത്തും. കൊവിഡ് മൂലം വീട്ടിനുള്ളിലായ നിർദ്ധനർക്ക് ഭക്ഷണക്കിറ്റുകൾ നൽകി. വരും ദിവസങ്ങളിലും ഭക്ഷണ പൊതികൾ എത്തിക്കും. 24 മണിക്കൂറും പ്രവർത്തിക്കുന്ന കൺട്രോൾ റൂം സജ്ജമാക്കി. കൊവിഡ് വാക്സിനേഷനായി ഹെൽപ്പ് ഡെസ്ക് സജ്ജമാക്കി. മാവിൻ മൂട്ടിലാണ് ഹെൽപ്പ് ഡെസ്ക് പ്രവർത്തിക്കുക. വിവിധ കേന്ദ്രങ്ങളിൽ ജനങ്ങളെ ബോധവത്കരിക്കുന്നതിനായി ക്ലാസുകളും സംഘടിപ്പിച്ചു. പദ്ധതികളുടെ ഉദ്ഘാടനം വി. ജോയി നിർവഹിച്ചു. മടവൂർ അനിൽ അദ്ധ്യക്ഷനായി. മടവൂർ പഞ്ചായത്ത് പ്രസിഡന്റ് ബിജുകുമാർ, ബാങ്ക് ഭരണ സമിതി അംഗങ്ങളായ ഹർഷകുമാർ, പ്രകാശൻ, മുൻ ബാങ്ക് പ്രസിഡന്റ് എം.എസ്. റാഫി, എച്ച്. നാസർ, റമീസ് രാജ, ശ്രീജിത്ത്, ജഹിത, വി.എസ്. സുനിൽകുമാർ, ടി. അനൂപ് തുടങ്ങിയവർ പങ്കെടുത്തു.