മുടപുരം :കൊവിഡ് രണ്ടാം തരംഗത്തെ നേരിടുന്നതിനും ഫലപ്രദമായി പ്രതിരോധിക്കുന്നതിനുമായി ഗ്രാമ പഞ്ചായത്ത് പ്രദേശത്ത് അണുനശീകരണം നടത്തുന്നതിലേയ്ക്ക് കിഴുവിലം ഗ്രാമപഞ്ചായത്ത് വാങ്ങിയ പുതിയ മോട്ടോർ സ്പ്രേയറുകളുടെ പ്രവർത്തനോദ്‌ഘാടനം ഇന്ന് നടക്കും.രാവിലെ 9ന് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ആർ. മനോന്മണി മുടപുരം എൻ.ഇ.എസ് ബ്ളോക്ക് ജംഗ്ഷനിൽ കൊവിഡ് പ്രോട്ടോകോൾ പാലിച്ച് നിർവഹിക്കും.