കാട്ടാക്കട:കട്ടയ്ക്കോട് അന്തോണീസ് ദൈവാലയത്തിൽ പുതുതുതായി നിർമ്മിക്കുന്ന ദൈവാലയത്തിന് രൂപത ദിനത്തിൽ രൂപത മെത്രാൻ ഫാ.വിൻസന്റ് സാമുവൽ ശിലാസ്ഥാപനം നിർവഹിച്ചു.രാവിലെ മുതൽ വൈകിട്ടുവരെ കൊവിഡ് മാനദണ്ഡം പാലിച്ച് ഒരുക്ക ആരാധന നടത്തി.98 വർഷം പഴക്കമുള്ള പുരാതന ദൈവാലയമാണ് കട്ടയ്ക്കോട് അന്തോണീസ് ദൈവാലയം.പുതിയ ദൈവാലയം രണ്ട് വർഷം കൊണ്ട് പൂർത്തീകരിക്കാനാകുമെന്ന് ഇടവക വികാരി ഫാ.റോബർട്ട് വിൻസന്റ് അറിയിച്ചു.