ഉഴമലയ്ക്കൽ: മഴയ്ക്കിടെ ഉണ്ടായ ശക്തമായ കാറ്റിൽ മരം വീണ് വീടുകൾക്ക് നാശം. ഉഴമലയ്ക്കൽ മാണിക്യപുരം നല്ലിക്കുഴി മൈലമൂട് വീട്ടിൽ അംബിക, പാറമുകൾ സ്വദേശികളായ വിജയൻ ആശാരി, ബാബു, രഘു എന്നിവരുടെ വീട്ടുകൾക്കാണ് നാശമുണ്ടായത്. അംബികയുടെ വീടിന്റെ മേൽക്കൂരയിലെ ആസ്ബസ്റ്റോസ് ഷീറ്റുകൾ തകർന്നു. വീടിന്റെ ചുമരുകൾക്കും വിള്ളൽ ഉണ്ടായി. വിജയൻ ആശാരിയുടെ വീടിന്റെ പാരപൊറ്റിനും ബാബുവിന്റെ വീടിന്റെ ഷീറ്റിട്ട മേൽക്കൂരയ്ക്കും നാശമുണ്ടായി. കൂടാതെ മാണിക്യപുരം സ്വദേശി പത്രോസിന്റെ വെറ്റില കൊടിയും നശിച്ചു. കാറ്റിൽ സമീപ പ്രദേശങ്ങളിലും വ്യാപക കൃഷി നാശമുണ്ടായിട്ടുണ്ട്.