പൂവാർ: കൊവിഡ് വാക്സിനേഷന് ഓൺലൈനായി രജിസ്റ്റർ ചെയ്യാൻ പൂവാർ ഗ്രാമപഞ്ചായത്തിലെ എരിക്കലുവിള വാർഡിൽ സൗജന്യ ഹെല്പ് ഡെസ്ക്ക് പ്രവർത്തനം ആരംഭിച്ചു. രജിസ്റ്റർ ചെയ്യാൻ വരുന്നവർ ആധാർ കാർഡും ഫോണും കൊണ്ടുവരേണ്ടതാണ്. പൂവാർ ആശുപത്രി ജംഗ്ഷനിലെ എസ്.കെ ക്ലിനിക്കിൽ സജ്ജീകരിച്ചിട്ടുള്ള ഹെല്പ് ഡെസ്ക്കിന്റെ സേവനം പൊതുജനങ്ങൾ പ്രയോജനപ്പെടുത്തണമെന്ന് പഞ്ചായത്തംഗം എസ്. സജയകുമാർ അഭ്യർത്ഥിച്ചു. വിശദവിവരങ്ങൾക്ക്: ഡോ. സുനിൽകുമാർ - 8921830875, എസ്. സജയകുമാർ - 9446538188.