നെയ്യാറ്റിൻകര:വോട്ടെണ്ണൽ ദിവസമായ ഇന്നലെ കൊവിഡ് മാനദണ്ഡം ലംഘിച്ച് ചുറ്റിക്കറങ്ങിയ 28 പേരെ നെയ്യാറ്റിൻകര പൊലീസ് അറസ്റ്റ് ചെയ്തു. നെയ്യാറ്റിൻകര, ഓലത്താന്നി, വഴുതൂർ, പിരായുംമൂട്, കൊടങ്ങാവിള, അരുവിപ്പുറം, പെരുമ്പഴുതൂർ എന്നിവിടങ്ങളിൽ നിന്നാണ് ഇവരെ അറസ്റ്റ് ചെയ്തത്. ഇന്നലെ നെയ്യാറ്റിൻകരയിലും പരിസര പ്രദേശങ്ങളിലും പൊലീസ് ശക്തമായ പരിശോധനയാണ് നടത്തിയത്.