ansalan
തിരുവനന്തപുരത്തെ സി..പി..എം ജില്ലാകമ്മിറ്റി ആഫീസിൽ വോട്ടെണ്ണൽ ടെലിവിഷനിലൂടെ നിരീക്ഷിക്കുന്ന നെയ്യാറ്റിൻകരയിലെ എൽ..ഡി..എഫ് സ്ഥാനാർത്ഥി കെ.. ആൻസലൻ

നെയ്യാറ്റിൻകര: നെയ്യാറ്റിൻകര മണ്ഡലത്തിലെ വികസന സ്വപ്‌നങ്ങൾ യാഥാർത്ഥ്യമാക്കിയതിന്റെ അംഗീകാരമാണ് തുടർച്ചയായ രണ്ടാം വിജയമെന്ന് കെ. ആൻസലൻ എം.എൽ.എ വ്യക്തമാക്കി. തിരഞ്ഞെടുപ്പ് വിജയത്തിന് ശേഷം ' കേരളകൗമുദി'യോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. പിന്തുണ നൽകിയ എല്ലാവർക്കും നന്ദിരേഖപ്പെടുത്തുന്നുവെന്നും ജനങ്ങൾ അർപ്പിച്ച വിശ്വാസം കൂടുതൽ കരുത്തോടെ മുന്നോട്ട് പോകാനുള്ള ഊർജ്ജമായി കരുതുന്നതായും അദ്ദേഹം പറഞ്ഞു.