വെള്ളനാട്: വെള്ളനാട് പഞ്ചായത്തിൽ കൊവിഡ് വ്യാപനം രൂക്ഷമായതോടെ ആരംഭിച്ച ഡൊമിസിലിയറി കെയർ സെന്റർ പഞ്ചായത്ത് പ്രസിഡന്റ് കെ.എസ്. രാജലക്ഷ്മി ഉദ്ഘാടനം ചെയ്തു. വൈസ്‌ പ്രസിഡന്റ് വെള്ളനാട് ശ്രീകണ്ഠൻ, ഗ്രാമ പഞ്ചായത്ത് അംഗങ്ങൾ, വെള്ളനാട് സി.എച്ച്.സിയിലെ ഡോക്ടർമാരും ആരോഗ്യ പ്രവർത്തകരും പങ്കെടുത്തു. സെന്ററിൽ 50 കിടക്കകളാണ് സജ്ജീകരിച്ചിരിക്കുന്നത്.