s

തിരുവനന്തപുരം: കൊവിഡ് ഭീതി ഒഴിയാതെ ജില്ല. ഇന്നലെയും പ്രതിദിന രോഗികളുടെ എണ്ണം മൂവായിരം കടന്നു. തുടർച്ചയായ നാലാം ദിവസമാണ് കൊവിഡ് കേസുകൾ 3000 കടക്കുന്നത്. ഇന്നലെ 3,424 പേർക്കാണ് ജില്ലയിൽ കൊവിഡ് സ്ഥിരീകരിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 31.3 ശതമാനം. ഏറ്റവും കൂടുതൽ ടെസ്റ്റ് പോസിറ്റിവിറ്രി നിരക്ക് റിപ്പോർട്ട് ചെയ്യപ്പെട്ട ദിവസം കൂടിയാണ് ഇന്നലെ. ടി.പി.ആർ 25ന് മുകളിൽ പോയാൽ ലോക്ക് ഡൗൺ അടക്കമുള്ള കടുത്ത നിയന്ത്രണങ്ങളിലേക്ക് കടക്കാൻ ജില്ലാ ഭരണകൂടത്തിന് അനുമതിയുണ്ട്. നിലവിൽ 25ന് മുകളിൽ ടെസ്റ്റ് പോസിറ്റിവിറ്റിയുള്ള പഞ്ചായത്തുകളിൽ ജില്ളാ ഭരണകൂടം നിരോധനാ‌ജ്ഞ ഏർപ്പെടുത്തിയിട്ടുണ്ട്. വരും ദിവസങ്ങളിലും രോഗികളുടെ എണ്ണം നിയന്ത്രണാതീതമായി കൂടിയാൽ കടുത്ത നിയന്ത്രണങ്ങളിലേക്ക് കടക്കേണ്ടിവരും. ഇന്നലെ രോഗം സ്ഥിരീകരിച്ചവരിൽ 3,188 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗബാധയുണ്ടായത്. ഇതിൽ നാല് പേർ ആരോഗ്യപ്രവർത്തകരാണ്. 1,899 പേർ രോഗമുക്തി നേടി. 27,833 പേരാണ് രോഗം സ്ഥിരീകരിച്ച് ഇപ്പോൾ ചികിത്സയിൽ കഴിയുന്നത്. പുതുതായി 5,370 പേരെക്കൂടി നിരീക്ഷണത്തിലാക്കി. ഇതോടെ നിരീക്ഷണത്തിലുള്ളവരുടെ ആകെ എണ്ണം 74,024 ആയി. 1,827 പേർ രോഗലക്ഷണങ്ങളില്ലാതെ നിരീക്ഷണകാലം പൂർത്തിയാക്കി.

 കൊവിഡ് ഇന്നലെ

രോഗികൾ - 3,424

സമ്പർക്ക രോഗികൾ - 3188

രോഗമുക്തി - 1899

ആകെ രോഗികൾ - 27,​833

നീരീക്ഷണത്തിലുള്ളവർ - 74,​024