തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പിൽ തലസ്ഥാനത്ത് എൽ.ഡി.എഫിന് ചരിത്ര വിജയം സമ്മാനിച്ച വോട്ടർമാർക്ക് സി.പി.ഐ ജില്ലാ സെക്രട്ടറി മാങ്കോട് രാധാകൃഷ്ണൻ നന്ദി രേഖപ്പെടുത്തി. വർഗീയ ശക്തികൾക്കൊപ്പം തലസ്ഥാന ജനത നിൽക്കില്ലെന്ന് വ്യക്തമാക്കിയ തിരഞ്ഞെടുപ്പാണിത്. 30 വർഷക്കാലമായി യു.ഡി.എഫ് വിജയിച്ചിരുന്ന അരുവിക്കര മണ്ഡലം ഇത്തവണ എൽ.ഡി.എഫ് തിരിച്ചു പിടിച്ചു. ഇടതുപക്ഷ ജനാധിപത്യ മുന്നണിയുടെ ജനകീയ അടിത്തറ ശക്തമാകുന്നതിന്റെ സൂചനയാണ് ഈ വിജയം. ഈ ഉജ്ജ്വലവിജയം സമ്മാനിച്ച വോട്ടർമാരെയും എൽ.ഡി.എഫ് വിജയത്തിനായി പരിശ്രമിച്ച പ്രവർത്തകരേയും മാങ്കോട് രാധാകൃഷ്ണൻ അഭിവാദ്യം ചെയ്തു.