mmhassan

തിരുവനന്തപുരം: ജനവിധി മാനിക്കുന്നുവെന്ന് യു.ഡി.എഫ് കൺവീനർ എം.എം ഹസൻ. പരാജയ കാരണം കണ്ടെത്തി പരിഹരിച്ച് വർദ്ധിതവീര്യത്തോടെ യു.ഡി.എഫ് മുന്നോട്ട് പോകും. ഭരണവിരുദ്ധ വികാരത്തെ അതിജീവിക്കാൻ ഇടതുപക്ഷ മുന്നണിയെ സഹായിച്ച ഘടകങ്ങൾ ഏതൊക്കെയാണെന്ന് പഠിച്ച് ഭാവിപരിപാടിക്ക് രൂപം നൽകും. യു.ഡി.എഫ് യോഗം ഉടൻ ചേർന്ന് പരാജയ കാരണങ്ങൾ ചർച്ച ചെയ്യുമെന്നും എം.എം. ഹസൻ പറഞ്ഞു.