തിരുവനന്തപുരം: കോൺഗ്രസ് സഹയാത്രികരായിരുന്ന നാടാർ സമുദായത്തെ നിരന്തരം അവഗണിച്ചത് തിരുവനന്തപുരം, ഇടുക്കി ജില്ലകളിൽ പാർട്ടിക്ക് വലിയ നഷ്ടമുണ്ടാക്കിയതായി കേരള നാടാർ മഹാജനസംഘം സംസ്ഥാന അസി. ജനറൽ സെക്രട്ടറി എ.എസ്. അഹിമോഹനൻ പറഞ്ഞു. 2016ലെ നിയമസഭാ തിരഞ്ഞെടുപ്പുഫലം മുഖവിലയ്‌ക്കെടുക്കുവാൻ പാർട്ടി നേതൃത്വം തയ്യാറായില്ല. പാർട്ടിയിൽ അഴിച്ചുപണി വേണമെന്നും അദ്ദേഹം പറഞ്ഞു.