df

വർക്കല: എതിരാളികളുടെ കുപ്രചാരണങ്ങൾ ജനം തള്ളിക്കളഞ്ഞെന്നും താൻ നടത്തിയ വികസന പ്രവർത്തനങ്ങൾ അംഗീകരിച്ചതിന്റെ പ്രതിഫലമാണ് ഈ വിജയമെന്നും വി. ജോയി എം.എൽ.എ പറഞ്ഞു. വർക്കലയുടെ സമഗ്ര വികസനം നടപ്പിലാക്കുന്നതിന് ശ്രമിക്കുമെന്നും പ്രതിസന്ധിഘട്ടങ്ങളിൽ കക്ഷിരാഷ്ട്രീയത്തിന് അതീതമായി പൊതുസമൂഹത്തിനൊപ്പം ഉണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു. യു.ഡി.എഫിന്റെ ശക്തികേന്ദ്രമായ വർക്കലയിൽ തുടർച്ചയായ രണ്ടാംതവണയാണ് വി. ജോയി വിജയം നേടുന്നത്. 2016ൽ കിഴുവിലം ഡിവിഷനിലെ ജില്ലാ പഞ്ചായത്ത് അംഗമായിരിക്കുമ്പോഴായിരുന്നു ആദ്യവിജയം.

വി. ജോയിക്ക് സി.പി.എം ഓഫീസായ വർക്കല ഇ.എം.എസ് ഭവനിൽ പ്രവർത്തകരും നേതാക്കളും ഊഷ്‌മളമായ സ്വീകരണം നൽകി. സി.പി.എം ജില്ലാ സെക്രട്ടേറിയറ്റ് അംഗം ബി.പി. മുരളി, ജില്ലാകമ്മിറ്റി അംഗങ്ങളായ അഡ്വ. എസ്. ഷാജഹാൻ, മടവൂർ അനിൽ, സി.പി.എം വർക്കല ഏരിയാസെക്രട്ടറി എസ്. രാജീവ്, പ്രവീൺചന്ദ്ര, അഡ്വ. ബി.എസ്. ജോസ്, അഡ്വ. കെ.ആർ. ബിജു, അജയകുമാർ, ബിന്ദുഹരിദാസ്, ഡി.വൈ.എഫ്.ഐ നേതാക്കളായ, മനുരാജ്, ലെനിൻരാജ്, സൂരജ്, വിമൽ മിത്ര, റിയാസ് വഹാബ്, ഷാഹിൻ, വിഷ്ണു, രാകേഷ് ബാബു, അഖറാസ് തുടങ്ങിയവരുടെ നേതൃത്വത്തിലാണ് സ്വീകരണം നൽകിയത്.