തിരുവനന്തപുരം: കൊവിഡ് രോഗവ്യാപനം നിയന്ത്രിക്കുന്നതിന്റെ ഭാഗമായി തിരുവനന്തപുരം കോർപ്പറേഷനിലെ കാട്ടായിക്കോണം, നെടുമങ്ങാട് മുനിസിപ്പാലിറ്റിയിലെ ഇരിഞ്ചയം, ഉളിയൂർ, വാൻഡ, പതിനാറാം കല്ല്, കണ്ണാറംകോട്, റ്റി.എച്ച്.എസ് വാർഡ്, മാർക്കറ്റ് വാർഡ്, കൊപ്പം, അരശുപറമ്പ്, ചിറക്കാണി, പൂങ്കുംമൂട്, മംഗലപുരം പഞ്ചായത്തിലെ പൊയ്കയിൽ, കുടവൂർ, മംഗലപുരം, മുല്ലശ്ശേരി, ശാസ്തവട്ടം, മടവൂർ പഞ്ചായത്തിലെ ടൗൺ വാർഡ്, മുദാക്കൽ പഞ്ചായത്തിലെ നെല്ലിമൂട്, പാറയടി, കാറ്റിയാട്, കൈപ്പള്ളിക്കോണം, കോരാണി, പള്ളിയറ, പിരപ്പൻകോട്ടുകോണം, വക്കം പഞ്ചായത്തിലെ പട്ടിക്കാവിള, കായിക്കര/കടവ്, പനയിൽകടവ്, പുതിയകാവ്, സൊസൈറ്റി, മുക്കാലുവട്ടം, ഇരങ്ങുകടവ്, കിഴുവിലം പഞ്ചായത്തിലെ നൈനാംകോണം, കരവാരം പഞ്ചായത്തിലെ പള്ളിമുക്ക്, പഴയകുന്നുമ്മൽ പഞ്ചായത്തിലെ അടയമൺ, പുളിമാത്ത് പഞ്ചായത്തിലെ പുളിമാത്ത്, ഇടവ പഞ്ചായത്തിലെ ഓടയം, ഇടവ, അണ്ടൂർകോണം പഞ്ചായത്തിലെ പായ്ച്ചിറ, പറമ്പിൽപാലം എന്നീ പ്രദേശങ്ങളെ കണ്ടെയ്ൻമെന്റ് സോണായും തിരുവനന്തപുരം കോർപ്പറേഷനിലെ കഴക്കൂട്ടം മാക്രോ കണ്ടെയ്ൻമെന്റ് സോണായും ജില്ലാ കളക്ടർ പ്രഖ്യാപിച്ചു.