നെടുമങ്ങാട്: നെടുമങ്ങാട് നിയോജക മണ്ഡലത്തിൽ മികച്ച വിജയം നേടിയ എൽ.ഡി.എഫിലെ ജി.ആർ. അനിൽ ആരോഗ്യ പ്രവർത്തകരെ ആദരിച്ചു. നെടുമങ്ങാട് ജില്ലാ ആശുപത്രിയിലും കന്യാകുളങ്ങര കമ്മ്യൂണിറ്റി ഹെൽത്ത് സെന്ററിലും ആരോഗ്യ പ്രവർത്തകർക്ക് പി.പി.ഇ കിറ്റും മാസ്‌കും ജി.ആർ. അനിൽ വിതരണം ചെയ്‌തു.
കൊവിഡ് പ്രതിരോധ പ്രവർത്തനത്തിൽ ആരോഗ്യ പ്രവർത്തകർക്കൊപ്പമുണ്ടാകും, മണ്ഡലത്തിലെ മറ്റു ആശുപത്രികളിലും പ്രതിരോധ സാമഗ്രികൾ വിതരണം ചെയ്യുമെന്ന് അദ്ദേഹം പറഞ്ഞു. തിരഞ്ഞെടുപ്പ് കമ്മിറ്റി ചെയർമാൻ ആർ. ജയദേവൻ, കൺവീനർ പാട്ടത്തിൽ ഷെരീഫ് എന്നിവർ പങ്കെടുത്തു.