തിരുവനന്തരപുരം : നിയമസഭാ തിരഞ്ഞെടുപ്പിൽ ജില്ലയിൽ മുന്നണികൾ തമ്മിൽ ഇഞ്ചോടിഞ്ച് പോരാട്ടം നടന്നപ്പോൾ അതിനിടയിൽ പതിനായിരത്തിലധികം വോട്ടു പിടിച്ച് നോട്ട. 10874 വോട്ടാണ് 14 മണ്ഡലങ്ങളിൽ നിന്ന് നോട്ട സമാഹരിച്ചത്.ഏറ്റവും കൂടുതൽ വോട്ട് ആറ്റിങ്ങൽ മണ്ഡലത്തിലാണ് 1070. ഏറ്റവും കുറവ് കഴക്കൂട്ടത്തും 13. തിരുവനന്തപുരം മണ്ഡലത്തിൽ 1034 പേരാണ് നോട്ടയ്ക്ക് വോട്ട് ചെയ്തത്. നെയ്യാറ്റിൻകര 907, വട്ടിയൂർക്കാവ് 854, ചിറയിൻകീഴ് 758, വർക്കല 815, നെടുമങ്ങാട് 917, അരുവിക്കര 900, പാറശാല 629, കോവളം 772, വാമനപുരം 695, കാട്ടാക്കട 700, നേമം 756 എന്നിങ്ങനെയാണ് സ്ഥാനാർത്ഥികളെ അംഗീകരിക്കാതെ നോട്ടയ്ക്ക് വോട്ടു ചെയ്തവരുടെ എണ്ണം. ജില്ലയിൽ അപരശല്യം ഇല്ലാതിരുന്നതിനാൽ മുന്നണിസ്ഥാനാർത്ഥികളുടെ വിജയത്തിനും പരാജയത്തിനും അപരന്മാർ കാരണമായില്ല.