general

ബാലരാമപുരം:കസ്തൂർബ ഗ്രാമീണ ഗ്രന്ഥശാലയുടെ അക്ഷര സേനയുടെ നേതൃത്വത്തിൽ കൊവിഡ് വാക്സിനേഷൻ ക്യാമ്പ് സംഘടിപ്പിച്ചു.ക്യാമ്പിന്റെ ഉത്ഘാടനം ജില്ലാ ലൈബ്രറി കൗൺസിൽ അംഗം എം.മഹേഷ് കുമാർ നിർവ്വഹിച്ചു. ഗ്രന്ഥശാല പ്രസിഡന്റെ എം.കെ.സാവിത്രി, ലൈബ്രേറിയൻ പ്രമോദിനി തങ്കച്ചി എന്നിവർ സംസാരിച്ചു.അക്ഷര സേന കൺവീനർ സുനിൽകുമാർ ആർ.വി,സുധ,ബിന്ദു,കല എന്നിവർ ക്യാമ്പിന് നേതൃത്വം നൽകി.മുന്നൂറോളം പേർ ക്യാമ്പിലൂടെ വാക്സിനേഷൻ രജിസ്ടേഷൻ പൂർത്തീകരിച്ചു.