photo

പാലോട്: കൊവിഡ് രണ്ടാംഘട്ട വ്യാപനം രൂക്ഷമായി തുടരുന്ന സാഹചര്യത്തിൽ പെരിങ്ങമ്മല പഞ്ചായത്തിൽ പ്രവർത്തിച്ചിരുന്ന ഫസ്റ്റ് ലൈൻ ട്രീറ്റ്മെന്റ് സെന്റർ വീണ്ടും തുടങ്ങാൻ ആലോചന. 3 മരണമുൾപ്പെടെ 109 പോസിറ്റീവ് കേസുകളുള്ള നന്ദിയോട് പഞ്ചായത്തിൽ പ്രതിരോധ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിനായ് യുവകർമ്മ സേന രൂപീകരിച്ചു. പാലോട് പൊലീസ് സ്റ്റേഷൻ പരിധിയിലും ജില്ലാ അതിർത്തിയായ അരിപ്പ, മടത്തറ, ചല്ലിമുക്ക് എന്നിവിടങ്ങളിലും പട്രോളിംഗും വാഹന പരിശോധനയും ശക്തമാണ്. അനാവശ്യമായി പുറത്തിറങ്ങുന്നവരുടെ പേരിൽ കേസെടുക്കുമെന്നും കടകളിൽ കൂട്ടം കൂടരുതെന്നും പാലോട് സി.ഐ സി.കെ. മനോജ് അറിയിച്ചു.