ib-steephan

കാട്ടാക്കട: പ്രസ്ഥാനത്തിന് വേണ്ടി ഒരുമിച്ചു പ്രവർത്തിച്ച കാട്ടാക്കടയിലെ സഖാക്കൾ ഇനി നിയമസഭയിലേക്കും ഒരുമിച്ച് പോകും. കാട്ടാക്കട മണ്ഡലത്തിലെ എൽ.ഡി.എഫ് സ്ഥാനാർത്ഥിയായ ഐ.ബി. സതീഷും അരുവിക്കര മണ്ഡലത്തിലെ എൽ.ഡി.എഫ് സ്ഥാനാർത്ഥിയായ ജി. സ്റ്റീഫനുമാണ് മത്സരിച്ച് വിജയിച്ച് നിയമസഭയിലെത്തിയത്. രണ്ട് പേരും വിജയിച്ചതോടെ കാട്ടാക്കടക്കാർക്കിത് ഇരട്ടി മധുരമാണ്.30വർഷത്തോളം കോൺഗ്രസ് കൈവശം വച്ചിരുന്ന അരുവിക്കര പിടിച്ചെടുത്തതോടെ ജി. സ്റ്റീഫന് അഭിനന്ദന പ്രവാഹമായി.സ്റ്റീഫനും സതീഷും കാട്ടാക്കടയിലെ രാഷ്ട്രീയ കളരിയി.ലെ അഭ്യാസികളും സുഹൃത്തുക്കളുമാണ്. രണ്ടു പേരും വിദ്യാർത്ഥി പ്രസ്ഥാനത്തിലൂടെ വളർന്നു വന്നവർ