വെഞ്ഞാറമൂട്: നിയമസഭ തിരഞ്ഞെടുപ്പിൽ എൽ.ഡി.എഫിനെ അട്ടിമറിക്കാൻ ബി.ജെ.പി പരസ്യമായി വോട്ട് കച്ചവടം നടത്തിയെന്ന് ഡി.കെ.മുരളി.കഴിഞ്ഞ പാർലമെന്റ് തിരഞ്ഞെടുപ്പിലും പഞ്ചായത്ത്‌ തിരഞ്ഞെടുപ്പിലും ബി.ജെ.പി പിടിച്ച വോട്ടുകളുടെ എണ്ണവും നിലവിലെ വോട്ടും വെച്ചു നോക്കുമ്പോൾ അത് മനസിലാകുമെന്നും അദ്ദേഹം പറഞ്ഞു.ജാതി മത കക്ഷിരാഷ്ട്രീയത്തിന് അതീതമായി സഹായിച്ച ജനങ്ങൾക്ക് അദ്ദേഹം നന്ദിയും അറിയിച്ചു.