കിളിമാനൂർ: കൊവിഡ് രോഗ വ്യാപനം വർദ്ധിച്ചതോടെ കിളിമാനൂർ പഞ്ചായത്തിലും ജില്ലാ ഭരണകൂടം നിരോധനാജ്ഞ പ്രഖ്യാപിച്ചു.132 പോസിറ്റീവ് കേസുകളാണ് കഴിഞ്ഞ ദിവസം വരെ റിപ്പോർട്ട് ചെയ്തത്. കഴിഞ്ഞ ദിവസം ഒരു കൊവിഡ് മരണവും ഉണ്ടായി. പോങ്ങനാട് ശ്രീവിനായകയിൽ ഗിരീഷാണ് (49) മരിച്ചത്. പഴയകുന്നുമ്മൽ, മടവൂർ, പള്ളിക്കൽ പഞ്ചായത്തുകളിൽ നിലവിൽ നിരോധനാജ്ഞ നിലനിൽക്കുകയാണ്. പുളിമാത്ത് പഞ്ചായത്തിൽ കൊവിഡ് രോഗികളുടെ എണ്ണം 145 ആയി. പുളിമാത്ത്, അരി വാരിക്കുഴി, കൊല്ലുവിള, പൊരുന്തമൺ, പ്ലാവോട്, പേടി കുളം വാർഡുകൾ കണ്ടെയിൻമെന്റ് സോണായി പ്രഖ്യാപിച്ചിട്ടുണ്ട്. പഴയകുന്നുമ്മൽ പഞ്ചായത്തിലെ അടയമണും കണ്ടെയിൻമെന്റ് സോണാണ്.