വെഞ്ഞാറമൂട്: വാമനപുരം വീണ്ടും ചുവപ്പണിഞ്ഞപ്പോൾ ഡി.കെ. മുരളി മണ്ഡലത്തിൽ നടത്തിയ വികസനപ്രവർത്തനത്തിനുള്ള അംഗീകാരമാണ് ലഭിച്ചത്. രണ്ടാമങ്കത്തിന് ഡി.കെ. മുരളി എത്തിയപ്പോൾ കോൺഗ്രസ് ശക്തനായ ആനാട് ജയനെയാണ് രംഗത്തിറക്കിയത്. വിജയത്തിനായി പ്രിയങ്ക ഗാന്ധിയെയും കോൺഗ്രസ് പ്രചാരണത്തിനെത്തിച്ചു. എന്നാൽ 10,​242 വോട്ടിന്റെ ഭൂരിപക്ഷത്തിലായിരുന്നു ഡി.കെയുടെ വിജയം.

ആകെയുള്ള ഒമ്പത് പഞ്ചായത്തുകളിൽ ആനാടും നന്ദിയോടും ഒഴികെ ബാക്കിയുള്ള പഞ്ചായത്തുകളിൽ അദ്ദേഹം 1000ലധികം ഭൂരിപക്ഷം നേടി. കോൺഗ്രസ് ഭരിക്കുന്ന നെല്ലനാട്, പെരിങ്ങമ്മല പഞ്ചായത്തുകളിലും ഭൂരിപക്ഷം ലഭിച്ചു. കഴിഞ്ഞ തവണ 9,​596 വോട്ടിന്റെ ഭൂരിപക്ഷത്തിൽ ശരത്ചന്ദ്ര പ്രസാദിനെയാണ് ഡി.കെ. മുരളി പരാജയപ്പെടുത്തിയത്.