വെഞ്ഞാറമൂട്: മഴക്കാല പൂർവ ശുചീകരണത്തിന്റെ ഭാഗമായുള്ള വാർഡ് തല ശുചീകരണ പരിപാടിക്ക് ആലിന്തറ വാർഡിൽ തുടക്കം. ആലന്തറ ശ്രീധർമ്മശാസ്താക്ഷേത്രത്തിന് മുൻവശത്തുള്ള സ്ഥലത്ത് തൊഴിലുറപ്പ് തൊഴിലാളികളും ആശാവർക്കർമാരും ആരോഗ്യസേന പ്രവർത്തകരും ചേർന്ന് നടത്തിയ ശുചീകരണ പ്രവർത്തനങ്ങൾ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ബീന രാജേന്ദ്രൻ ഉദ്ഘാടനം ചെയ്തു. തൊഴിലുറപ്പ് എൻജിനിയർ, ഓവർസിയർ മാർ തുടങ്ങിയവർ ശുചീകരണം പങ്കാളികളായി. കൊവിഡ് മാനദണ്ഡം പാലിച്ചായിരുന്നു ശുചീകരണം.