വർക്കല :വർക്കലയിൽ നിന്നും നിയമസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ട അഡ്വ.വി.ജോയി ശിവഗിരി മഹാസമാധിയിലെത്തി പ്രണാമം അർപ്പിച്ചു.ശിവഗിരിയിലെത്തിയ വി.ജോയിയെ
മഹാസമാധിയിൽ സ്വാമി ഋതംബരാനന്ദ,സ്വാമി ശാരദാനന്ദ,സ്വാമി ഗുരുപ്രസാദ്,സ്വാമി വിശാലാനന്ദ എന്നിവർ ഷാൾ അണിയിച്ച് സ്വീകരിച്ചു.തുടർന്ന് ജോയി ശാരദ മഠം,വൈദീക മഠം,ബോധനന്ദ സ്വാമികളുടെ സമാധി എന്നിവിടങ്ങളിലും പുഷ്പാർച്ചനയും നടത്തി.അതിനുശേഷം ശിവഗിരി ശ്രീ നാരായണ ധർമ്മസംഘം ട്രസ്റ്റ്
പ്രസിഡന്റ് സ്വാമി വിശുദ്ധാനന്ദ,ജനറൽ സെക്രട്ടറി സ്വാമി സാന്ദ്രാനന്ദ, ട്രഷറർ സ്വാമി ശാരദാനന്ദ എന്നിവരുമായി കൂടിക്കാഴ്ച നടത്തി.