ബാലരാമപുരം:ബാലരാമപുരം പഞ്ചായത്തിൽ ഇന്നലെ 24 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചതായി സി.എച്ച്.സി അറിയിച്ചു.ഇതോടെ കൊവിഡ് രോഗികൾ ഇരട്ടസെഞ്ച്വറിയിലേക്ക് കടന്നു. കഴിഞ്ഞ ദിവസം 14 പേർക്ക് ആർ.ടി..പി.സി.ആ‍ർ പരിശോധനയിലും 10 പേർക്ക് ആന്റിജൻ പരിശോധനയിലും ഫലം പോസിറ്റീവ് ആയി.ഇന്നലെ രണ്ട്പേരെ കൂടി പഞ്ചായത്തിന്റെ കീഴിലെ തനിമ ഹാൻഡ്ലൂം സെന്റെറിലെ ഡൊമിസിലറി കെയർ ഹോമിലേക്ക് മാറ്റി. ബാലരാമപുരം ഗവൺമെന്റ് ജി.എച്ച്.എസ്.എസും ഡൊമിസിലറി കെയർ സെന്റെറാക്കി മാറ്റാൻ പഞ്ചായത്ത് കളക്ടറോട് അഭ്യർത്ഥിച്ചിട്ടുണ്ട്.ബാലരാമപുരത്ത് രോഗികളുടെ എണ്ണം കൂടുന്നത് സ്ഥിതി ആശങ്കാജനകമാണെന്നും പൊതുജനങ്ങൾ കൂടുതൽ ജാഗ്രത പുലർത്തണമെന്നും ആരോഗ്യകേന്ദ്രം അറിയിച്ചു.