വെള്ളറട:ആറാട്ടുകുഴി കത്തിപ്പാറയിൽ റോഡുവക്കിലും സമീപത്തെ കുളത്തിലും മാലിന്യം നിക്ഷേപിക്കുന്നത് പതിവാകുന്നു.മാംസാവശിഷ്ടങ്ങളും ഉപയോഗശൂന്യമായ വസ്തുക്കളും വീടുകളിൽ നിന്ന് ചാക്കുകളിലും പ്ളാസ്റ്റിക് കവറുകളിലും രാത്രിയുടെ മറവിൽ ഇരുചക്രവാഹവങ്ങളിൽ കൊണ്ടിടുന്നതായി നാട്ടുകാർ പറയുന്നു.ഒരു ലോറിയിലേറെ വരുന്ന മാലിന്യങ്ങളാണ് മുവാൻകോണം മുതൽ കടുക്കറവരെയുള്ള ഭാഗത്ത് റോഡുവക്കിൽ നിക്ഷേപിച്ചിരിക്കുന്നത്. രാത്രികാല പരിശോധന ശക്തമാക്കണമെമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടെങ്കിലും നടപടിയുണ്ടായില്ലെന്നും പൊലീസ് നൈറ്റ് പട്രോളിംഗ് കാര്യക്ഷമമാക്കണമെന്നും നാട്ടുകാർ പറഞ്ഞു.