വെള്ളറട:സെക്കൻഡോസ് വാക്സിനെടുക്കാൻ ആശുപത്രികളിൽ വൃദ്ധർക്ക് പ്രത്യേക സംവിധാനം ഏർപ്പെടുത്തിയിട്ടുണ്ടെന്ന് ആരോഗ്യ വകുപ്പും സർക്കാരും പറയുമ്പോഴും ഒരു ദിവസം മുഴുവൻ കാത്തുനിൽക്കേണ്ട അവസ്ഥയാണ് വൃദ്ധർക്ക്.സെക്കൻഡോസിന് രജിസ്ട്രേഷൻ വേണ്ടാന്ന് സർക്കാർ നിർദ്ദേശിച്ചെങ്കിലും മുൻക്കൂട്ടി ബുക്കെയ്യണമെന്നാണ് ആശുപത്രി അധികൃതർ പറയുന്നത്.വിഷയത്തിൽ സർക്കാർ ഇടപെടണമെന്ന ആവശ്യം ശക്തമാണ്.