തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നലെ സ്ഥിരീകരിച്ചത് 26,011 കൊവിഡ് കേസുകൾ. ടെസ്റ്റ് പോസിറ്റിവിറ്റി 27.01ശതമാനമായി ഉയർന്നു. ഇതോടെ ചികിത്സയിലുള്ളവർ 3,45,887 ആയി. 24 മണിക്കൂറിനിടെ 96,296 സാമ്പിളുകൾ പരിശോധിച്ചു. 31959 കേസുകൾ റിപ്പോർട്ട് ചെയ്ത ഞായറാഴ്ചത്തേക്കാൾ 1.4 ശതമാനത്തിൻെറ കുറവ് മാത്രമാണ് ഇന്നലെ ടെസ്റ്റ് പോസിറ്റിവിറ്റിയിലുള്ളത്. 80 ആരോഗ്യ പ്രവർത്തകരും രോഗബാധിതരായി. 45 മരണങ്ങളും സ്ഥിരീകരിച്ചു. ഇന്നലെ രോഗം സ്ഥിരീകരിച്ചവരിൽ 24,106 പേർ സമ്പർക്കരോഗികളാണ്. 301 പേർ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. അതേസമയം ചികിത്സയിലായിരുന്ന 19,519 പേർ രോഗമുക്തി നേടി.
ജില്ലകളിൽ അതിവ്യാപനം
കോഴിക്കോട് - 3919, എറണാകുളം - 3291, മലപ്പുറം - 3278, തൃശൂർ - 2621, തിരുവനന്തപുരം - 2450, ആലപ്പുഴ - 1994, പാലക്കാട് - 1729, കോട്ടയം - 1650, കണ്ണൂർ - 1469, കൊല്ലം - 1311, കാസർകോട്ർ
- 1139, പത്തനംതിട്ട - 428, ഇടുക്കി - 407, വയനാട് - 325 എന്നിങ്ങനെയാണ് ജില്ലകളിലെ സ്ഥിതി.
ആകെ രോഗികൾ - 16,64,789
രോഗമുക്തർ - 13,13,109
ആകെ മരണം - 5450