തിരുവനന്തപുരം: വെള്ളിയാഴ്ച വരെ സംസ്ഥാനത്ത് തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട എന്നിവിടങ്ങളിൽ ശക്തമായ ഇടിമിന്നലിനും മഴയ്ക്കും സാദ്ധ്യത. ശക്തമായ മഴയുടെ പശ്ചാത്തലത്തിൽ നാളെ വയനാട് ജില്ലയിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഇന്നും നാളെയും വൈകിട്ട് ഇടുക്കി, കോട്ടയം, വയനാട് ജില്ലകളിൽ ശക്തമായ കാറ്റിനും സാദ്ധ്യതയുണ്ട്.