നെടുമങ്ങാട്: തിരഞ്ഞെടുപ്പ് ഫലപ്രഖ്യാപനത്തെ തുടർന്നുള്ള ആഘോഷങ്ങൾ മാറ്റി വയ്ക്കുകയും കൊവിഡ് പ്രതിരോധം ശക്തമാക്കുകയും ചെയ്തിട്ടും മലയോര മേഖലയിൽ പോസിറ്റീവ് കേസുകളുടെ കുതിച്ചു കയറ്റത്തിന് തടയിടാനായില്ല. കർഫ്യു ദിനങ്ങളിൽ മാത്രം റിപ്പോർട്ട് ചെയ്ത കേസുകൾ രണ്ടായിരത്തിലേറെ. കരകുളം, അരുവിക്കര, വിതുര, തൊളിക്കോട്, ആര്യനാട്, വെള്ളനാട്, പൂവച്ചൽ, ഉഴമലയ്ക്കൽ പഞ്ചായത്തുകളും നെടുമങ്ങാട് നഗരസഭയുമാണ് രോഗികളുടെ എണ്ണത്തിൽ മുന്നിലുള്ളത്. കരകുളത്ത് മാത്രം 513 കേസുകൾ റിപ്പോർട്ട് ചെയ്തു. ആനാട്, പാലോട്, വാമനപുരം മേഖലകളിൽ 61 കേസാണ് വിവിധ സർക്കാർ ആശുപത്രികളിൽ ഇന്നലെ നടന്ന ആന്റിജൻ പരിശോധനയിൽ കണ്ടെത്തിയത്. എന്നാൽ,റാപ്പിഡ്- ആർ.ടി.പി.സി.ആർ പരിശോധനാ കേന്ദ്രങ്ങളും പ്രതിദിന പരിശോധനയ്ക്ക് വിധേയമാക്കുന്നവരുടെ എണ്ണവും ആരോഗ്യ വിഭാഗം വെട്ടിക്കുറച്ചിരിക്കുകയാണെന്ന് ആക്ഷേപം നിലവിലുണ്ട്. ഫസ്റ്റ് ലൈൻ-സെക്കൻഡ് ലൈൻ ട്രീറ്റ്മെന്റ് സെന്ററുകളിൽ ആരോഗ്യ പ്രവർത്തകരുടെ എണ്ണം കൂട്ടണമെന്ന ആവശ്യവും പരിഹരിക്കപ്പെട്ടിട്ടില്ല. കൂടുതൽ പോസിറ്റീവ് കേസുകൾ റിപ്പോർട്ട് ചെയ്യപ്പെട്ട പഞ്ചായത്തുകൾ ചുവടെ; കരകുളം - 513, അരുവിക്കര -331, വിതുര - 206, തൊളിയ്‌ക്കോട് -168, ആര്യനാട് - 179, വെള്ളനാട് - 275, പൂവച്ചൽ - 137, കുറ്റിച്ചൽ -86, ഉഴമലയ്ക്കൽ - 180 (ആകെ 1,562). ഗ്രാമീണ മേഖലയിലെ ഹെൽത്ത് സെന്ററുകളിൽ ഇന്നലെ നടന്ന പരിശോധന ഫലം ഇങ്ങനെ; ആനാട് പി.എച്ച്.സി - 34, മലയടി പി.എച്ച്.സി - 15, പാലോട് സി.എച്ച്.സി - 5, വാമനപുരം ബി.പി.എച്ച്.സി -4, കന്യാകുളങ്ങര - 16, ആര്യനാട് പി.എച്ച്.സി -6, മാണിക്കൽ പി.എച്ച്.സി - 5. രോഗികളുടെ എണ്ണത്തിൽ മുന്നിലുള്ള കരകുളം ഗ്രാമപഞ്ചായത്തിലെ വാർഡ്തല കണക്ക് ഈ വിധത്തിലാണ്. വട്ടപ്പാറ വെസ്റ്റ് - 15, വട്ടപ്പാറ ഈസ്റ്റ് - 36, കരയാളത്തുകോണം - 20, പ്ലാത്തറ - 14, വേങ്കോട് - 7, കിഴക്കേല - 22, ചെക്കക്കോണം - 19,അയണിക്കാട് -22,തറട്ട - 47, കാച്ചാണി - 19, മുദിശാസ്‌താംകോട് - 30, വഴയില -15, ആറാംകല്ല് - 36, കരകുളം - 20, മുക്കോല - 46, ഏണിക്കര - 28, നെടുമ്പാറ - 6, കല്ലയം - 25, പ്ലാവുവിള - 22, നെടുമൺ - 11, മരുതൂർ - 20, കഴുനാട് - 13, ചിറ്റാഴ - 20.
ആന്റിജൻ പരിശോധന ഇന്ന്
വിതുര താലൂക്കാശുപത്രി, തൊളിക്കോട് പി.എച്ച്.സി, മലയടി പി.എച്ച്.സി, ആര്യനാട് പി.എച്ച്.സി (ഗവൺമെന്റ് എൽ.പി.എസ് ആര്യനാട്),കല്ലറ സി.എച്ച്.സി (ശരവണ ഓഡിറ്റോറിയം), ഭരതന്നൂർ പി.എച്ച്.സി (എൽ.പി.എസ് ഭരതന്നൂർ), പാലോട് സി.എച്ച്.സി (ഗ്രീൻ ഓഡിറ്റോറിയം നന്ദിയോട്), അരുവിക്കര പി.എച്ച്.സി (ഗവ.യു.പി.എസ് അഴിക്കോട്),പനവൂർ പി.എച്ച്.സി (എൽ.പി.എസ് ആറ്റിൻപുറം),വാമനപുരം എഫ്.എസ്.എച്ച്.സി, നെല്ലനാട് എഫ്.എസ്.എച്ച്.സി, പുല്ലമ്പാറ പി.എച്ച്.സി.