തിരുവനന്തപുരം:കൊവിഡ് വ്യാപനം തടയുന്നതിന്റെ ഭാഗമായി ഇന്നു മുതൽ ഒമ്പതു വരെ സർക്കാർ ഏർപ്പെടുത്തിയിരിക്കുന്ന നിയന്ത്രണങ്ങളോട് പൊതുജനങ്ങൾ സഹകരിക്കണമെന്ന് കളക്ടർ ഡോ. നവ്‌ജ്യോത് ഖോസ.അത്യാവശ്യമുണ്ടെങ്കിൽ മാത്രമേ പുറത്തിറങ്ങാവൂ.അല്ലാത്തവർ വീടുകളിൽത്തന്നെ കഴിയണം.ഈ ദിവസങ്ങളിൽ ജില്ലയിൽ കനത്ത പൊലീസ് നിരീക്ഷണം ഏർപ്പെടുത്തിയിട്ടുണ്ട്.

തുറക്കാവുന്നവ

 അവശ്യ സാധനങ്ങൾ വിൽക്കുന്ന കടകൾ

മെഡിക്കൽ സ്റ്റോർ

പലചരക്കു കട

 പഴം പച്ചക്കറിക്കട

പാൽ, മത്സ്യം, ഇറച്ചി വിൽക്കുന്ന കട

വാഹന വർക്ക്‌ഷോപ്പ്

സർവീസ് സെന്റർ

നിർദ്ദേശങ്ങൾ

കണ്ടെയ്ൻമെന്റ് സോണിൽ രാത്രി 7.30ന് തന്നെ കടകൾ അടയ്ക്കണം. മറ്റിടങ്ങളിൽ രാത്രി 9നും

ഹോട്ടലുകളിലും റസ്റ്റോറന്റുകളിലും പാഴ്സൽ മാത്രം

ടേക്ക് എവേ കൗണ്ടറുകൾ രാത്രി 9വരെ പ്രവർത്തിക്കാം

 വിമാനത്താവളങ്ങൾ,റെയിൽവേ സ്റ്റേഷൻ, ബസ് സ്റ്റാൻഡ്,ആശുപത്രികൾ എന്നിവിടങ്ങളിലേക്കുള്ള പൊതുഗതാഗതം,ചരക്കുഗതാഗതം,സ്വകാര്യ വാഹനങ്ങൾ,ഓട്ടോറിക്ഷകൾ,ടാക്സികൾ എന്നിവ അനുവദിക്കും

 കൃഷി, തോട്ടം, മൃഗസംരക്ഷണം, വ്യവസായം, ചെറുകിട വ്യവസായം, നിർമ്മാണ മേഖല തുടങ്ങിയവ കർശന കൊവിഡ് മാനദണ്ഡം പാലിക്കണം

അവശ്യ സേവന വിഭാഗങ്ങളായ സർക്കാർ സ്ഥാപനങ്ങൾ പ്രവർത്തിക്കും

മറ്റു വകുപ്പുകൾ അത്യാവശ്യ ജീവനക്കാരെ മാത്രം ഉൾപ്പെടുത്തി പ്രവർത്തിക്കും

രോഗികൾ,കൂട്ടിരിപ്പുകാർ,വാക്സിനേഷനു പോകുന്നവർ എന്നിവർ തിരിച്ചറിയൽ രേഖ കരുതണം