തിരുവനന്തപുരം:ഐ.എൻ.ടി.യു.സി സ്ഥാപക ദിനാചരണത്തോടനുബന്ധിച്ച് കേരളത്തിലെ സ്ഥാപക നേതാവ് കെ.കരുണാകരന്റെ കനകക്കുന്നിലെ സ്മൃതി മണ്ഡപത്തിൽ ഐ.എൻ.ടി.യു.സി ജില്ലാ പ്രസിഡന്റ് വി.ആർ.പ്രതാപന്റെ നേതൃത്വത്തിൽ പുഷ്പാർച്ചന നടത്തി. സാഹിതി ഹാളിൽ സ്ഥാപക ദിന പരിപാടികൾ വി.ആർ.പ്രതാപൻ ഉദ്ഘാടനം ചെയ്തു. വെട്ടുറോഡ് സലാം,അഡ്വ.ചാരാച്ചിറ രാജീവ്,യംഗ് വർക്കേഴ്സ് കൗസിൽ ജില്ലാ പ്രസിഡന്റ്,ആർ.എസ്.വിമൽ കുമാർ, അഖിൽ കൊച്ചുവീട്ടിൽ, അനി തമ്പാനൂർ, പ്രേംകുമാർ റെയിൽവേ, വിശാഖ് തുടങ്ങിയവർ പങ്കെടുത്തു.