കാട്ടാക്കട:പൂവച്ചൽ പഞ്ചായത്തിൽ വീരണകാവ് പ്രൈമറി ഹെൽത്ത് സെന്ററിൽ ഇന്നലെ ആന്റിജൻ,ആർ.ടി.പി.സി.ആർ പരിശോധനക്കെത്തിയവർ മണിക്കൂറുകൾ കാത്തുനിന്നിട്ടും പരിശോധന നടത്താതെ മടങ്ങി.പരിശോധന കിറ്റ് ലഭ്യമല്ലെന്ന് ആശുപത്രി അധികൃതർ അറിയിച്ചതിനെത്തുടർന്നാണ് രോഗികൾ മടങ്ങിയത്.ചിലർ സ്വകാര്യ ആശുപത്രികളിലും സമീപ പഞ്ചായത്തുകളിലെ ഗവ.ആശുപത്രികളിലും പരിശോധനയ്ക്ക് വിധേയരായി.കാട്ടാക്കട,മൈലോട്ടുമൂഴി,വീരണകാവ്,പൂവച്ചൽ തുടങ്ങി വിവിധ പ്രദേശത്തുള്ളവർ ആശ്രയിക്കുന്ന ഈ ആശുപത്രിയിൽ അടിയന്തരമായി പരിശോധനാകിറ്റ് ലഭ്യമാക്കണമെന്ന ആവശ്യം ശക്തമാണ്.പരിശോധനയ്ക്ക് കൂടുതൽ പേർ എത്തുന്നതിനാൽ ഇന്ന് രാവിലെ 9.30 മുതൽ ജില്ലാ പരോശോധന സംഘം ആശുപത്രിയിൽ സേവനം ഒരുക്കിയിട്ടുണ്ടെന്ന് ആരോഗ്യ വകുപ്പ് പറഞ്ഞു.